Msone Official Canali Telegram

Official Telegram channel of Msone.

https://malayalamsubtitles.org


https://instagram.com/msoneofficial

https://www.facebook.com/MSonePage/

View in Telegram

Recent Posts

Msone New app trailer
app will launch soon...
https://youtu.be/hrSNsG69UbY
❤️#MSone Release 527

🔠🔠🔠🔠

🥇🥇
🥇🥇#MsoneGoldRelease

Groundhog Day (1993)
ഗ്രൗണ്ട്‌ഹോഗ് ഡേ (1993)


🔢🔢ഭാഷ: ഇംഗ്ലീഷ് 🇺🇸
🔢🔢സംവിധാനം: Harold Ramis
🔢🔢പരിഭാഷ: എല്‍വിന്‍ ജോണ്‍ പോള്‍
🔢🔢പോസ്റ്റർ: നിഷാദ് ജെ എന്‍
🔢🔢ജോണർ: കോമഡി, ഡ്രാമ, ഫാന്റസി

📱 🌟8.0/10
📱 🍅94%🍿88%

ടൈംലൂപ്പ് സിനിമകളുടെ പാഠപുസ്തകം എന്ന് വിശേഷിപ്പിക്കാവുന്ന, റിലീസ് ചെയ്ത നാള്‍ മുതല്‍ പ്രേക്ഷകരെ ഒട്ടേറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തൊരു ചലച്ചിത്രമാണ് 1993-ല്‍ ബില്‍ മറേ നായകനായി അഭിനയിച്ച് ഹരോള്‍ഡ് റേമിസ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹോളിവുഡ് ഫാന്റസി കോമഡി സിനിമയായ ഗ്രൗണ്ട്‌ഹോഗ് ഡേ. ചിത്രത്തിന് 1994-ലെ മികച്ച തിരക്കഥയ്ക്കുള്ള ബാഫ്റ്റ പുരസ്കാരവും ലഭിക്കുകയുണ്ടായി.


ഫില്‍ കോണേഴ്‌സ് അമേരിക്കയിലെ പിറ്റ്സ്ബര്‍ഗില്‍ താമസിക്കുന്ന അഹംഭാവിയായൊരു ടെലിവിഷന്‍ കാലാവസ്ഥാപ്രവചകനാണ്. ഒരിക്കല്‍ ഗ്രൗണ്ട്ഹോഗ് ഡേ (ഫെബ്രുവരി 2) ആഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി ഫില്‍ മനസ്സിലാമനസ്സോടെ പെന്‍സില്‍വാനിയയിലെ ഒരു കുഞ്ഞുപട്ടണമായ പങ്ങ്സറ്റാനിയില്‍ എത്തുന്നു. ഗ്രൗണ്ട്ഹോഗ് ഡേ പതിവ് പുച്ഛഭാവത്തോടെ റിപ്പോര്‍ട്ട് ചെയ്തു തിരിച്ച് പോകുന്ന ഫില്ലിന് ചില പ്രത്യേക സാഹചര്യങ്ങള്‍ മൂലം അന്ന് രാത്രി പങ്ങ്സറ്റാനിയില്‍ തന്നെ തങ്ങേണ്ടി വരുന്നു. പിറ്റേന്ന് രാവിലെ ഉറക്കമെണീറ്റ് വരുമ്പോള്‍ ഫില്‍ വീണ്ടും ഫെബ്രുവരി 2-ല്‍ തന്നെ തിരിച്ചെത്തിയിരിക്കുന്നു. താന്‍ എന്ത് തന്നെ ചെയ്താലും ഗ്രൗണ്ട്ഹോഗ് ഡേ വീണ്ടും വീണ്ടും ആവര്‍ത്തിക്കുവാണെന്നും, എന്ത് ചെയ്താലും പങ്ങ്സറ്റാനിയില്‍ നിന്ന് തനിക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും ഫില്ലിന് മനസ്സിലാകുന്നു. ഇങ്ങനെ ആവര്‍ത്തിച്ച് ഒരേ ദിവസം തന്നെ വീണ്ടും ജീവിക്കേണ്ടി വരുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും ഫില്‍ എങ്ങനെ അഭിമുഖീകരിക്കുന്നെന്നും, ഫില്‍ ഈ ടൈംലൂപ്പില്‍ നിന്ന് രക്ഷപ്പെടുമോന്നുമറിയാന്‍ ചിത്രം കാണുക.

📱അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy#Drama#English#Fantasy#Msone_Gold
പന്ത്രണ്ട് വർഷങ്ങൾ കൂടെ നിന്ന് സഹകരിച്ചവർക്കും, പ്രോത്സാഹിപ്പിച്ചവർക്കും, സഹായിച്ചവർക്കും, വഴി കാട്ടി തന്നവർക്കും, സർവ്വോപരി സബുകൾ ഇരുകൈയോടെ സ്വീകരിച്ച പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഇനി മുന്നോട്ടുള്ള വർഷങ്ങളിലും ഇതേ സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു...
- എംസോൺ കുടുംബം.
#Msone Release - 3407

The Wandering Earth / ദ വാൻഡറിങ് എർത്ത് (2019)

എംസോൺ റിലീസ് – 3407

പോസ്റ്റർ : അഷ്‌കർ ഹൈദർ

ഭാഷ | മാൻഡറിൻ
------------------------------
സംവിധാനം | Frant Gwo
------------------------------
പരിഭാഷ | സജയ് കുപ്ലേരി
------------------------------
ജോണർ | സയൻസ് ഫിക്ഷൻ, ആക്ഷൻ, ത്രില്ലർ, അഡ്വെഞ്ചർ

Action, Adventure, Mandarin, Science Fiction, Thriller

IMDB: 🌟 5.9/10


ഫ്രാന്റ് ഗ്വോ (Frant Gwo) സംവിധാനം ചെയ്ത് 2019 ൽ റിലീസായ ഒരു Sci-Fi ചൈനീസ് ചലചിത്രമാണ് “The Wandering Earth“. (Original title is : Liu Lang Di Qiu)

Liu Cixin എഴുതിയ നോവല്ലയാണ് സിനിമയുടെ മൂലകഥ.
സൂര്യന്റെ നിലവിലുള്ള ഊർജ്ജം ക്ഷയിക്കുകയും അവശേഷിക്കുന്ന ഹീലിയം ഇന്ധനമായി ഉപയോഗിക്കുകയും ക്രമേണ വലുപ്പം കൂടി ഒരു ചുവന്ന ഭീമൻ നക്ഷത്രമായി മാറുകയും ഭൂമിയെ വിഴുങ്ങുകയും ചെയ്യുമെന്ന് മുൻകൂട്ടി കണ്ട ശാസ്ത്രജ്ഞർ എല്ലാ രാജ്യങ്ങളുമായി ഒത്തു ചേർന്ന് ഒരു ആഗോള ഗവണ്മെന്റിനു രൂപം കൊടുക്കുകയും ഈ ദുരന്തത്തിൽ നിന്ന് ഭൂമിയെ എങ്ങനെയാണ് രക്ഷിക്കുന്നത് എന്നുമാണ് സിനിമയുടെ പ്രമേയം.

മികച്ച വിഷ്വൽ എഫക്ടുകൾ കൊണ്ടും ഹൃദയഹരിയായ കുടുംബ ബന്ധങ്ങളാലും കാണുന്ന പ്രേക്ഷകനെ ഒട്ടും തന്നെ ബോറടിപ്പിക്കുന്നില്ല എന്നതാണ് ചിത്രത്തിന്റെ മേന്മ.

50 മില്യൻ ഡോളറിന് നിർമ്മിച്ച് 700 മില്യൻ ഡോളർ നേടിയ ചൈനയിലെ പണം വാരിപ്പടങ്ങളിൽ മൂന്നാം സ്ഥാനമാണ് ഈ ചിത്രത്തിനുള്ളത്. ഹോളീവുഡിന്റെ കുത്തകയായിരുന്ന Sci-Fi മേഖലയിലേക്ക് ചൈനയുടെ പേര് കുറിക്കപ്പെട്ട സൂപ്പർ ഹിറ്റ്‌ ചിത്രം കൂടിയാണിത്. ഇതിന്റെ രണ്ടാം ഭാഗം 2023 ൽ റിലീസ് ആകുകയും 605 മില്യൻ കളക്ഷൻ നേടുകയും ചെയ്തു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action#Adventure#Mandarin#Science_Fiction#Thriller
#Msone Release - 3406

Daman / ദമൻ (2022)

എംസോൺ റിലീസ് – 3406

പോസ്റ്റർ : അഷ്‌കർ ഹൈദർ

ഭാഷ | ഒറിയ
------------------------------
സംവിധാനം | Lenka Debiprasad, Vishal Mourya
------------------------------
പരിഭാഷ | വിഷ് ആസാദ്
------------------------------
ജോണർ | അഡ്വെഞ്ചൻ, ഡ്രാമ

Adventure, Drama, Odia

IMDB: 🌟8.7/10

Download

യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിശാൽ മൗര്യയും ദേബിപ്രസാദ ലെങ്കയും ചേർന്ന് രചനയും സംവിധാനവും നിർവഹിച്ച്, 2022-ല്‍ പുറത്തിറങ്ങിയ ഒഡിയ ചിത്രമാണ് ‘ദമന്‍‘.

ബലിമേല ഡാമിന്റെ നിര്‍മ്മാണത്തോടെയുണ്ടായ റിസര്‍വോയര്‍, മൽക്കൻഗിരി ജില്ലയിലെ മലയോര വനമേഖലയിലെ 151 ഗ്രാമങ്ങളെ മൂന്ന് വശത്ത് നിന്നും വലയം ചെയ്യുകയും 60 കിലോമീറ്ററുകള്‍ നീളമുള്ള ഒരു ജലപാത സൃഷ്ടിക്കുകയും ചെയ്തു. പ്രധാന മേഖലയില്‍ നിന്നും ഒറ്റപ്പെട്ടുപോയ ഈ പ്രദേശങ്ങള്‍ ക്രമേണ നക്സലൈറ്റുകളുടെ വിഹാരകേന്ദ്രമായി മാറി. ഈ മേഖലയിലെ ജാന്‍ബായിയിലെ PHC-യിലാണ്, സിദ്ധാർത്ഥ് മൊഹന്തിയെന്ന യുവഡോക്ടര്‍ക്ക് ആദ്യ പോസ്റ്റിംഗ് കിട്ടുന്നത്. വൈദ്യുതി, റോഡുകള്‍, മൊബൈല്‍ നെറ്റ്‌വർക്ക്, കടകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്തിടത്ത് തുടരാനാവില്ലെന്ന് മനസ്സിലാക്കിയ സിദ്ധാർത്ഥ് പിറ്റേന്ന് തന്നെ മടങ്ങാന്‍ തുടങ്ങുന്നു. എന്നാല്‍ പിന്നെ നടക്കുന്നൊരു സംഭവത്തോടെ അവിടെ തുടരുന്ന സിദ്ധാർത്ഥ് ആദിവാസിമേഖലയില്‍ നിരവധി പേരുടെ ജീവനെടുക്കുന്ന മലേറിയയെ നിര്‍മാര്‍ജനം ചെയ്യാന്‍ തീരുമാനിക്കുന്നു. അന്ധവിശ്വാസവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും നക്സല്‍ ആക്രമണങ്ങളും മലയും പുഴയും വനവും നിറഞ്ഞൊരു ഭൂപ്രദേശത്ത് സിദ്ധാർത്ഥ് അതിനായി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് “ദമന്‍“.

ഒഡിയ സൂപ്പർസ്റ്റാർ ബാബുഷാൻ മൊഹന്തി നായകനായെത്തിയ ചിത്രം, ഇന്ത്യയിലെ വിദൂരഗ്രാമങ്ങളില്‍ താമസിക്കുന്ന മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. അതിമനോഹരമായ ഫ്രെയിമുകളും സംഗീതവും ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. നിരൂപകര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും ഒരുപോലെ മികച്ച അഭിപ്രായം നേടിയ ചിത്രം, എഴുപതാമത് ദേശീയ ചലചിത്ര പുരസ്കാരത്തില്‍ മികച്ച ഒഡിയ ചിത്രത്തിനുള്ള പുരസ്കാരം നേടി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Adventure#Drama#Odia
#Msone Release - 3405

Bari Theke Paliye / ബാരി ഥേക്കേ പാലിയേ (1958)

എംസോൺ റിലീസ് – 3405

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ബംഗാളി
------------------------------
സംവിധാനം | Ritwik Ghatak
------------------------------
പരിഭാഷ | ജീ ചാങ് വൂക്ക്
------------------------------
ജോണർ | ഡ്രാമ

Bengali, Drama, Msone Gold

IMDB: 🌟 7.0/10


സംവിധായകൻ റിത്വിക് ഘട്ടക്കിന്റെ 1959- ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് ‘ബാരി ഥേക്കേ പാലിയേ‘. ശിബ്രം ചക്രവർത്തിയുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ചലച്ചിത്ര നിർമ്മാതാവ് റിത്വിക് ഘട്ടക് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. മോശമായി പെരുമാറുന്ന ഒരു ആൺകുട്ടി തന്റെ ഗ്രാമത്തിൽ നിന്ന് ഓടി കൽക്കത്തയിലേക്ക് പോകുന്നതാണ് ഇതിവൃത്തം.

എട്ട് വയസ്സുള്ള കാഞ്ചൻ തൻ്റെ ഗ്രാമത്തിലെ വീട്ടിൽ എപ്പോഴും തമാശകളും കുസൃതികളും കാണിക്കാറുണ്ട്. അമ്മയെ ഉപദ്രവിക്കുന്ന ഒരു ദുഷ്ടനാണ് അവന്റെ അച്ഛനെന്ന തെറ്റിദ്ധാരണയിൽ അവൻ കൽക്കത്തയിലേക്ക് പലായനം ചെയ്യുന്നു. അവൻ്റെ സ്വപ്നങ്ങളിൽ കൽക്കട്ട ന​ഗരം സുഖശീതളിമയുടെ പറുദീസയായിരുന്നു. എന്നാൽ യാഥാർത്ഥ്യത്തിൻ്റെ നേർക്കാഴ്ചകൾ അവനെ മറ്റൊരു ലോകത്താണ് എത്തിച്ചത്.

സന്തോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും വിദ്വേഷത്തിൻ്റെയും സത്യസന്ധതയുടെയും വിവിധ മുഖങ്ങൾ നഗരത്തിലെ ജീവിതത്തിൻ്റെ ഏടുകളാണെന്ന് അവൻ അറിയുന്നു. തൻ്റെ ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങാൻ അവൻ കൊതിക്കുന്നു. തന്റെ പിതാവിനെ തെറ്റിദ്ധരിച്ചതിൽ അവന് പശ്ചാത്താപം തോന്നുന്നു. ​ഗ്രാമത്തിലേക്ക് കാഞ്ചൻ മടങ്ങുമോ? പഴയ കൽക്കത്താ ന​ഗരം നന്നായി ചിത്രീകരിച്ചിരിക്കുന്നതും ചിത്രത്തിന്റെ മറ്റൊരു പോസിറ്റീവാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Bengali#Drama#Msone_Gold
#Msone Release - 3404

Caddo Lake / കാഡോ ലേക്ക് (2024)

എംസോൺ റിലീസ് – 3404

പോസ്റ്റർ :പ്രവീൺ അടൂർ

ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Logan George, Celine Held
------------------------------
പരിഭാഷ | അഖില പ്രേമചന്ദ്രൻ, ശ്രീധർ
------------------------------
ജോണർ | ഡ്രാമ, മിസ്റ്ററി, ത്രില്ലർ

Drama, English, Mystery, Thriller

IMDB: 🌟 6.9/10

Download

കാഡോ കായലിന്റെ സമീപത്ത് താമസിക്കുന്ന രണ്ടുപേരുടെ ജീവിതത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. അവരുടെ ജീവിതവും അതിലുള്ള പിരിമുറുക്കങ്ങളും കാണിച്ച് പതിഞ്ഞ താളത്തിൽ മുന്നോട്ടുപോകുന്ന സിനിമ, കിളിപറത്തുന്ന ചില ട്വിസ്റ്റുകളിലേക്ക് കടക്കുന്നതോടുകൂടി പ്രേക്ഷകൻ കായലിന്റെ നടുവിൽ പെട്ട അവസ്ഥയിലാകും.

മനോജ് നൈറ്റ് ശ്യാമളൻ അവതരിപ്പിക്കുന്ന ചിത്രത്തിൽ കായലും ആ പരിസരവും നൽകുന്ന ഒരു സിനിമാറ്റിക് അന്തരീക്ഷം മികച്ച പശ്ചാത്തല സംഗീതം കൂടി ചേരുമ്പോൾ നമ്മളെ വേറൊരു ലോകത്തെത്തിക്കുന്നുണ്ട്. ഡാർക്ക് സീരീസ് കണ്ടിട്ടുള്ളവർക്ക് കിട്ടിയിട്ടുള്ള അതേ “വൈബ്” ഈ ചിത്രവും നൽകുന്നുണ്ട്. നോൺ ലീനിയർ ആഖ്യാനം ചിത്രത്തെ മികച്ചതാക്കുന്നു. കൂടാതെ പ്രധ്യാന കഥാപാത്രങ്ങളായ എല്ലിയേയും പാരീസിനേയും അവതരിപ്പിച്ച എലീസയുടേയും ഡൈലാന്റെയും പ്രകടനം എടുത്തു പറയേണ്ടതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama#English#Mystery#Thriller
#Msone Release - 3398

From Season 3 / ഫ്രം സീസൺ 3 (2024)

എപിസോഡ്സ് – 05

എംസോൺ റിലീസ് – 3398

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | Midnight Radio
------------------------------
പരിഭാഷ | സാമിർ & ഗിരി പി. എസ്.
------------------------------
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി, ത്രില്ലർ

Drama, English, Horror, Mystery, Thriller, Web Series

IMDB: 🌟 7.7/10


നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama#English#Horror#Mystery#Thriller#Web_Series
#Msone Release - 3403

A Place Called Silence / എ പ്ലേസ് കോൾഡ് സൈലൻസ് (2024)

എംസോൺ റിലീസ് – 3403

പോസ്റ്റർ : നിഷാദ് ജെ എന്‍

ഭാഷ | മാൻഡരിൻ
------------------------------
സംവിധാനം | Sam Quah
------------------------------
പരിഭാഷ | പ്രവീൺ അടൂർ & നിഷാദ് ജെ. എൻ
------------------------------
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി

Crime, Drama, Mandarin, Mystery

IMDB: 🌟 6.1/10

ഇന്ത്യന്‍ സിനിമകളില്‍ വിവിധ ഭാഷകളിലെ റീമേക്കുകളിലൂടെ റെക്കോര്‍ഡിട്ട ചിത്രമാണ് ദൃശ്യം. അത് ചൈനീസിൽ സംവിധാനം ചെയ്തത് മലേഷ്യന്‍ സംവിധായകനായ സാം ക്വാ ആയിരുന്നു. അതേ സംവിധായകന്റെ എ പ്ലേസ് കോള്‍ഡ് സൈലന്‍സ് എന്ന് പേരിട്ട ചിത്രം രണ്ട് വര്‍ഷം മുന്‍പ് ഇതേ പേരിലെത്തിയ സ്വന്തം ചിത്രത്തിന്റെ റീമേക്ക് ആണെന്നതാണ് കൗതുകകരമായ കാര്യം. 2022 ല്‍ ബുസാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ഈ ക്രൈം ത്രില്ലര്‍ പ്രേക്ഷകപ്രീതിയും നേടിയിരുന്നു. അതേ ചിത്രം മറ്റൊരു താരനിരയെ വച്ച് റീമേക്ക് ചെയ്യുകയായിരുന്നു സംവിധായകന്‍ ഈ വര്‍ഷം.
ഒരു ബുധനാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് ലഭിച്ച അഞ്ച് ദിവസത്തെ ഓപണിംഗ് കളക്ഷന്‍ തന്നെ 52.8 മില്യണ്‍ ഡോളര്‍ (443 കോടി രൂപ) ആയിരുന്നു!

ഗ്ലോബല്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം സസ്പെന്‍സ് ആന്‍ഡ് ക്രൈം വിഭാഗത്തില്‍ ഈ വര്‍ഷമിറങ്ങിയ ചൈനീസ് ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്താണ് എ പ്ലേസ് കോള്‍ഡ് സൈലന്‍സ്. 1.35 ബില്യണ്‍ യുവാന്‍ ആണ് ചിത്രം ആകെ നേടിയതെന്നാണ് കണക്ക്. അതായത് 1604 കോടി രൂപ! ഒരു ഗേള്‍സ് ഹൈസ്കൂളിലേക്ക് മുഖംമൂടി ധരിച്ച ഒരു കൊലയാളി കടന്നുവരുന്നതില്‍നിന്നാണ് ചിത്രത്തിന്‍റെ പ്ലോട്ട് സംവിധായകന്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പിന്നീട് നടക്കുന്ന കൊലപാതകങ്ങളും അതിന് പിറകേ ഒരമ്മയും ഒപ്പം നമ്മളും സഞ്ചരിക്കുന്നു.

ട്വിസ്റ്റുകളും സസ്പെൻസുകളും നിറഞ്ഞ ഒരു ചൈനീസ് ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ മലയാളം പോലെ ആസ്വദിക്കാൻ നിങ്ങൾക്ക് ഈ പരിഭാഷ ഡൗൺലോഡ് ചെയ്യാം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime#Drama#Mandarin#Mystery
❤️#MSone Release 🔠 3402

The Substance (2024)
ദ സബ്സ്റ്റൻസ് (2024)

🔴ഭാഷ: ഇംഗ്ലീഷ് 🇬🇧
🔴സംവിധാനം: Coralie Fargeat
🔴പരിഭാഷ: മുജീബ് സി പി വൈ
🔴പോസ്റ്റർ: അഷ്‌കർ ഹൈദർ
🔴ജോണർ: കോമഡി, ഡ്രാമ, ഹൊറർ

📱 ⭐️ 7.7/10
📱 🍅90%🍿73%

അഭിനയജീവതത്തിൽ എല്ലാം നേടിയ എലിസബെത്ത് സ്പാർക്കിൾ താൻ കൈകാര്യം ചെയ്തിരുന്ന ഏയ്റോബിക് ഷോയിൽ നിന്ന് തന്റെ 50-ാം പിറന്നാളിന് പ്രായമേറിയ കാരണത്താൽ പുറത്താക്കപ്പെടുന്നു. അതിന്റെ നിരാശയിൽ പെട്ടിരിക്കുമ്പോഴാണ് സബ്സ്റ്റൻസ് എന്ന് വിളിക്കുന്ന ഒരു ബ്ലാക്ക്മാർക്കറ്റ് ഡ്രഗിൽ അവളുടെ ശ്രദ്ധ പതിയുന്നത്.

ഈ മരുന്ന് കുത്തിവെക്കുന്നതിലൂടെ താല്കാലികമായി തന്റെ തന്നെ പ്രായം കുറഞ്ഞ പതിപ്പിനെ തന്നിൽനിന്ന് നിർമിക്കാൻ അവൾക്ക് സാധിക്കുന്നു. അവളും അവളിൽ നിന്നുണ്ടാകുന്ന പുതിയ പതിപ്പും ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ അവൾക്ക് നിയമങ്ങൾ തെറ്റിക്കേണ്ടിവരുന്നു. എന്തായാരിക്കും അതിന്റെ അനന്തരഫലങ്ങൾ എന്നാണ് സിനിമ പറയുന്നത്.

77-ാമത് കാൻ ഫിലിംഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡും ടൊറോന്റോ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിൽ പീപ്പിൾ ചോയ്സ് അവാർഡും 2024 ൽ പുറത്തിറങ്ങിയ ഈ സിനിമ കരസ്ഥമാക്കി.

👍👍👍👍👍👍👍

നഗ്നരംഗങ്ങളും വയലൻസും അറപ്പുളവാക്കുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ഈ ബോഡി ഹൊറർ കൈകാര്യം ചെയ്യുന്ന സിനിമ. പ്രായപൂർത്തിയായവരും മനക്കരുത്തുള്ളവരും മാത്രം കാണുക.

🌐അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama#English#Horror#Psychological
ഈ വര്‍ഷമിറങ്ങിയ ചൈനീസ് ചിത്രങ്ങളില്‍, കളക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ള എ പ്ലേസ് കോൾഡ് സൈലൻസ് നമ്മുടെ എംസോണിൽ ഉടൻ...
❤️#MSone Release 🔤 1818

REDO

Spider-Man 3 (2007)⬛️
സ്‌പൈഡർ-മാൻ 3 (2007)
⬛️

👻ഭാഷ: ഇംഗ്ലീഷ് 🇺🇸
🕺സംവിധാനം: Sam Raimi
😎പരിഭാഷ: വിഷ്ണു പ്രസാദ്
👋പോസ്റ്റർ: ഉണ്ണി ജയേഷ്
💦ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ

📱🌟6.3/10
📱🍅63%🍿51%

സാം റൈമിയുടെ സ്പൈഡർ-മാൻ ട്രിലോജിയിലെ മൂന്നാമത്തെയും അവസാനത്തേയും സിനിമയാണ് സ്പൈഡർ-മാൻ 3.

ന്യൂയോർക്കിന്റെ പ്രിയപ്പെട്ട സൂപ്പർഹീറോയായി മാറിയ പീറ്റർ പാർക്കർ എന്ന സ്പൈഡർ-മാൻ, തന്റെ ജീവിതം വളരെ സുഗമമായി നയിച്ചുകൊണ്ടുപോകുകയാണ്. എന്നാലൊരു രാത്രി ഒരു അന്യഗ്രഹ ജീവി ഭൂമിയിലേക്ക് വരുകയും, പീറ്റർ അറിയാതെ അവന്റെകൂടെ കൂടുകയും ചെയ്യുന്നു, ആ കറുത്ത വസ്തു പീറ്ററിന്റെ ശരീരത്തിലേക്ക് ഇഴകിച്ചേരുന്നതോടെ അതവന്റെ സ്വഭാവത്തെ മാറ്റുകയും, കൂടുതൽ അക്രമണകാരിയും അഹങ്കാരിയുമാക്കുകയും ചെയ്യുന്നതാണ് പ്രധാന കഥാശ്രേണി.

👤അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action#Adventure#English#Science_Fiction
See more posts

View in Telegram

Telegram Channel
TeleSearch Telegram Search